| Green Clean Earth – A GCEM Foundation campaign for save Earth supported by www.a2z4home.com | |||
| PARTICIPANT LIST | COMPETITIONS | UPLOAD PLANTS | GREEN CLEAN EARTH |
OUR PROJECTS (Go to home page-green clean earth,org)
| ഇങ്ങനെ ഒരു കോടി മരങ്ങൾ നട്ട് വളർത്തി UNEP (united Nations Environmental Programme) യിലേക്ക് കേരളത്തിൻറെ സംഭാവനയായി സമർപ്പിക്കാനും ,20 ലക്ഷം മലയാളികൾ അവർ നട്ടുവളർത്തുന്ന വൃക്ഷത്തിൻറെ കൂടെ നിന്ന് സെൽഫിയെടുത്തു മരത്തിന്റെ പേരും ശാസ്ത്രീയ നാമവും ഗുണങ്ങളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് ഒരു ലോക റിക്കാർഡ് സ്ഥാപിക്കാനും പദ്ധതിയുണ്ട് |
ഒന്നാം നറുക്കെടുപ്പ് വിശദ വിവരങ്ങൾ (Haritha puraskaram First Coupon draw events )
|
||||
| കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷനും ജിസം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയാണ് ഗ്രീൻ ക്‌ളീൻ കോഴിക്കോട് .ജില്ലയിലെ മുഴുവൻ CDS കൾക്ക് കീഴിലും 2015 ജൂണ് 5 മുതൽ വൃക്ഷത്തൈകൾ നട്ട് വളർത്തുന്ന കോഴിക്കോട് ജില്ലാമിഷൻറെ “മണ്ണോളം ” പദ്ധതിയും ,കുടുംബശ്രീ സംസ്ഥാന മിഷൻ ആ വിഷ്കരിച്ച ‘നല്ല ആരോഗ്യം’, ‘ശുദ്ധ ജലം’,’നല്ല ജീവിത ശൈലി ‘, വൃത്തിയുള്ള പരിസരം’, ‘മാലിന്യ സംസ്കരണം’ എന്നീ പഞ്ച ശീലങ്ങളിലൂന്നിയ പൊലിവ് പദ്ധതിയും ജീസം ഫൗണ്ടേഷൻ്റെ ഹരിത പുരസ്‌കാരം സമ്മാനപദ്ധതിയുമായി സംയോജിപ്പിച്ച് ,സംസ്ഥാന മിഷന്റെ നിർദേ ശ പ്രകാരം ,പൈലറ്റ് പ്രൊജക്റ്റ് അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിൽ നടപ്പിൽ വരുത്തുന്ന പദ്ധതിയാണ് ഗ്രീൻ ക്‌ളീൻ കോഴിക്കോട്. |
![]() |
|||
| ഇതിൻറെ വിജയത്തിനായി എൻ്റെ തൈ, പുതുമുറ്റത്തൊരു വൃക്ഷം, വൃക്ഷത്തൈ വീട് , എൻ്റെ പൂന്തോട്ടം, സ്വർണ്ണശ്രീ , മുതലായ മത്സരങ്ങളും ഉപഹാരങ്ങളും നൽകുന്നതാണ് .ഇതിന്റെ ഉത്ഘാടനം 2016 ഒക്ടോബര് 3 -ന് ബഹു.കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബാബു പാറശ്ശേരി കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ച് നിർവഹിച്ചു . | ||||
| എൻ്റെ തൈ സമ്മാനപദ്ധതി : | |
| ഓരോ കുടുംബവും സ്വന്തം കുടുംബാംഗങ്ങളുടെ എണ്ണത്തിനും ഓഫിസ് ജീവനക്കാർ സ്റാഫിന്റെ എണ്ണത്തിനും തുല്യമായ വൃക്ഷതൈകൾ മുറ്റത്തു ഗ്രോ ബാഗിൽ പരിപാലിച്ച് അടുത്ത ജൂൺ 5 പറിച്ചു നടത്തക്കവിതത്തിൽ വളർത്തിയാൽ അതിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങളും ഹരിത പുരസ്കാരവും നൽകുന്ന പദ്ധതിയാണിത് .ഈ പദ്ധതി പ്രകാരം കേരളത്തിൽ നിന്നും ഒരുകോടി വൃക്ഷത്തൈകളും കോഴിക്കോട് ജില്ലയിൽ നിന്നും 10 ലക്ഷം തൈകളും ഉല്പാദിപ്പിക്കാൻ ഉദേശിക്കുന്നു . ഇതിൻറെ ഉത്ഘാടനം 31 10 2016-ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ വെച്ച് ബഹു.കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ബാബു പാറശ്ശേരി നിർവഹിച്ചു . | ![]() |
| പുതുമുറ്റത്തൊരു വൃക്ഷം -Puthumuttathoru vriksham | |
| ഇപ്പോൾ നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൻറെ / വീടിൻറെ മുറ്റത്തു ഒരു വൃക്ഷത്തൈ നട്ടു ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്‌ലോഡ് ചെയ്താൽ നറുക്കെടുപ്പിലൂടെ തിരഞ്ചെടുക്കുന്നവർക്ക് കെട്ടിടനിർമാണവസ്തുക്കൾ സമ്മാനമായി നൽകുന്ന പദ്ധതിയാണ് പുതുമുറ്റത്തൊരു വൃക്ഷം.നഗരത്തിലെ കെട്ടിട നിർമാണ ഉല്പാദന വിതരണക്കാരുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിൽ വരുത്തുന്നത് . ഇതിൻറെ ഉത്ഘാടനം 31 10 2016-ന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ വെച്ച് ബഹു.കോഴിക്കോട് ജില്ലാ കളക്ടർ ശ്രീ. N പ്രശാന്ത് നിർവഹിച്ചു . | ![]() |
| വൃക്ഷത്തൈ വീട് -Vrikshathai veed |
| കോഴിക്കോട് ജില്ലയിൽ നിന്നും 2 ലക്ഷം വ്യക്തികൾ വൃക്ഷതൈകൾ നട്ട് ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്‌ലോഡ് ചെയ്താൽ , ഏറ്റവുംകൂടുതൽ വൃക്ഷതൈകൾ അപ്‌ലോഡ് ചെയ്ത തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ വാർഡിൽ ഒരു സ്‌നേഹവീട് നിർമിച്ച് കൊടുക്കുന്ന പദ്ധതിയാണ് വൃക്ഷതൈവീട് . |
| സ്വർണ്ണശ്രീ |
| കോഴിക്കോട് ജില്ലയിൽ നിന്നും ഒരു ലക്ഷം കുടുംബശ്രീ പ്രവർത്തകർ വൃക്ഷത്തൈകൾ നട്ട് ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്‌ലോഡ് ച്യ്താൽ കുടുംബശ്രീ പ്രവർത്തകർക്ക് മാത്രമായി 25 പവൻ സ്വർണ്ണ നാണയങ്ങൾ സമ്മാനമായി നൽകുന്ന പദ്ധതിയാണിത്.വൃക്ഷത്തൈകൾ അപ്‌ലോഡ് ചെയ്തത് കുടുംബശ്രീ പ്രവർത്തകരാണെന്ന് മനസ്സിലാക്കാൻ കുടുംബശ്രീക്ക് മാത്രമായി പ്രത്യേകം ഗ്രൂപ് കോഡ് നൽകുന്നതാണ് . |
| എൻ്റെ പൂന്തോട്ടം -Ente Poonthottam |
| നിങ്ങളുടെ കെട്ടിടത്തിന്റെ/വീടിന്റെ പരിസരത്തു നിർമിച്ചിരിക്കുന്ന പൂന്തോട്ടത്തിന്റെ വീഡിയോ ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്‌ലോഡ് ചെയ്താൽ ഏറ്റവും മികച്ചതിന് സമ്മാനങ്ങൾ നൽകുന്ന പദ്ധതിയാണ് എന്റെ പൂന്തോട്ടം .ഒരുവൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്‌ലോഡ് ചെയ്തവർക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.മത്സരത്തിൽ പങ്കെടുക്കാൻ ഇവിടെ click ചെയ്യുക. |
| ഓൺലൈൻ പൂക്കള മൈലാഞ്ചിക്കൈ മത്സരം |
| 2016 സെപ്റ്റംബർ മാസത്തിൽ ഓണവും ബക്രീദും ഒന്നിച്ചു വന്നപ്പോൾ അത് പരിസ്ഥിതി പ്രവർത്തനവുമായി ചേർന്ന് ആഘോഷിക്കാൻ വേണ്ടി സംഘടിപ്പിച്ച മത്സരമാണ് ഓൺലൈൻ പൂക്കള മൈലാഞ്ചിക്കൈ മത്സരം.ഒരു വൃക്ഷത്തൈ നട്ട് ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ അപ്ലോഡ് ചെയ്തവർക് മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളൂ.പൂക്കളമിട്ടവർ പൂക്കളത്തിന്റെ കൂടെനിന്ന് ഒരു സെൽഫി എടുത്ത് www.greencleanearth.org എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യുക.ഹരിതപുരസ്കാരം സമ്മാനപദ്ധതിയിൽ ഒരുവൃക്ഷത്തൈ നട്ട് അപ്‌ലോഡ് ചെയ്തതാൽ ലഭിക്കുന്ന ഗ്രീനർ നമ്പറും കൂടെ എന്റർ ചെയ്യുക.ഏറ്റവും മികച്ച പൂക്കളത്തിന് സമ്മാനവും ഹരിതപുരസ്കാരവും നൽകും .മൈലാഞ്ചിക്കൈ മത്സരത്തിൽ പങ്കെടുക്കുന്നവർ മൈലാഞ്ചിയിട്ട കൈ അവർ നട്ടുവളർത്തുന്ന വൃക്ഷത്തിൻറെ കൂടെ പ്രദർശിപ്പിച്ച് ഒരു ഫോട്ടോ എടുത്ത് www.greencleanearth.orgഎന്ന വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്താൽ ഏറ്റവും മികച്ചതിന് സമ്മാനം നൽകുന്നതാണ് . |
ഗ്രീൻ ക്‌ളീൻ കോഴിക്കോട്- പ്രചാരണത്തിനായി പ്രഖ്യാപിക്കാനിരിക്കുന്ന പദ്ധതികൾ
മാതൃകാ വീട്
വൃക്ഷത്തൈനടൽ , പച്ചക്കറിത്തോട്ടം , മാലിന്യ സംസ്കരണ സംവിധാനം,പൂന്തോട്ടം, എന്നിവ നിർമ്മിച്ച വീടുകളെ മാതൃകാ വീടുകൾ എന്ന് പറയുന്നു.ഇത്തരം വീടുകളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ചെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നു.
കാർഷിക മത്സരങ്ങൾ
ജൈവ പച്ചക്കറി തോട്ട മത്സരം-Jaiva pachakkari matsaram
മട്ടുപ്പാവ് കൃഷി മത്സരം-Mattuppavu krishi matsaram
കുപ്പയിലെ ഹരിത മാണിക്യം -Kuppayile Haritha manikyam
വെസ്റ് മാനേജ്‌മെന്റ് മത്സരങ്ങൾ
ശുചിത്വ ഭവന മത്സരം
റെഡ് ഗ്രീൻ ബാസ്കറ്റ് മത്സരം
ഗ്രീൻ കൺസ്ട്രക്ഷൻ മത്സരം
ഹരിത സോളാർ ഭവന മത്സരം
വീടുകളിൽ സോളാർ സംവിധാനം ഏർപെടുത്തിയവർ ഹരിതപുരസ്കാരം സമ്മാനപദ്ധതിയി ൽ പങ്കെടുത്താൽ അത്തരക്കാരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകുന്ന പദ്ധതി.
I.T. സാക്ഷരതാ യജ്‌ഞം
സ്മാർട്ട് ഫാമിലി








