Haritha puraskaram First Coupon draw events
|
വൃക്ഷങ്ങൾ നട്ടുവളർത്തുന്നതിനു പ്രോത്സാഹനമായി ജിസം ഫൌണ്ടേഷൻ ആരംഭിച്ച ഹരിതപുരസ്കാരം പദ്ധതിയുടെ ആദ്യ നറുക്കെടുപ്പ് കോഴിക്കോട് എമറാൾഡ് മാളിൽ വച്ച് നടന്നു .. ചടങ്ങിൽ എം ൽ എ മാരായ എം പ്രദീപ്കുമാർ, പി ടി എ റഹീം,പ്രൊഫ : ശോഭീന്ദ്രൻ മാസ്റ്റർ,വി ഡി ജോസഫ് (ജില്ലാ പഞ്ചായത്ത് മെമ്പർ ), കെ എം സി ടി ഡയറക്ടർ കുമുദിനി നേമത്ത്,
|

|
|
ജി സി ഇ എം ചെയർമാൻ ഡോ: യഹിയ ഗാൻ, ജനറൽ കൺവീനർ എൻജി :മുഹമ്മദ് ഇഖ്‌ബാൽ, ട്രെഷ: സതീശൻ കോറോത് എന്നിവർ പങ്കെടുത്തുമരങ്ങൾ നേടുന്നവർ അതിന്റെ ഫോട്ടോ എടുത്ത് നിബന്ധനകൾ പ്രകാരം അപ്‌ലോഡ് ചെയ്താൽ അതിൽ നിന്നും നറുക്കെടുപ്പിലൂടെ തെരെഞ്ഞെടുക്കുന്നവർക്ക് ഓരോ മാസവും സമ്മാനങ്ങൾ നൽകുന്നതാണ് പദ്ധതി .
|
| മടവൂർ ആരാബ്രത്ത് സ്വന്തമായി ബൊട്ടാണിക്കൽ ഗാർഡൻ നട്ടുവളർത്തിയ വി മുഹമ്മദ്, കോയയെയും കോഴിക്കോട് എൻ ഐ ടി പരിസരത്ത് പാതയോരത്തായി നൂറു കണക്കിന് വൃക്ഷതൈ നാട്ടു പരിപാലിക്കുന്ന ജെ കുര്യൻ , ഹരിതപുരസ്കാരം പദ്ധതിയിൽ ആദ്യ മരത്തിൻറെ ചിത്രം അപ്‌ലോഡ് ചെയ്ത വിദ്യാർത്ഥി ധ്യാൻ കേളുദാസ് എന്ന കൊച്ചു മിടുക്കനെയും ചടങ്ങിൽ ആദരിച്ചു . |
| |
| ഹരിത പുരസ്‌കാരം സമ്മാന പദ്ധതിയുടെ ഒന്നാം നറുക്കെടുപ്പിൻറെ ഉദ്‌ഘാടനം 22-7-2016 കോഴിക്കോട് എമറാൾഡ് ഹോട്ടലിൽ വെച്ച് പ്രദീപ് കുമാർ എം ൽ എ നിർവഹിക്കുന്നു .പി ടി എ റഹീം എം ൽ എ ,പ്രൊഫ.ശോഭീന്ദ്രൻ മാസ്റ്റർ ,വി ഡി ജോസഫ് (ജില്ലാ പഞ്ചായത്ത് മെമ്പർ ),കെ എം സി ടി എൻജി:കോളേജ് ഡയറക്ടർ കുമുദിനി നേമത്ത് ,ഡോ . യഹിയ ഗാൻ എന്നിവർ വേദിയിൽ |
 |
|
| ഹരിത പുരസ്‌കാരം സമ്മാന പദ്ധതിയുടെ ഒന്നാം നറുക്കെടുപ്പിൻറെ വേദിയിൽ പ്രൊഫ.ശോഭീന്ദ്രൻ മാസ്റ്റർ പ്രസംഗിക്കുന്നു |
 |
| ഹരിത പുരസ്‌കാരം സമ്മാന പദ്ധതിയുടെ ഒന്നാം നറുക്കെടുപ്പിൻറെ വേദിയിൽ ജി. ഇസി. ഇ. എം ജനറൽ കൺവീനർ മുഹമ്മദ് ഇഖ്‌ബാൽ അധ്യക്ഷ പ്രസംഗം നടത്തുന്നു |
 |
 |
| ഹരിത പുരസ്‌കാരം സമ്മാന പദ്ധതിയുടെ ഒന്നാം നറുക്കെടുപ്പിൻറെ വേദിയിൽ വി ഡി ജോസഫ് (ജില്ലാ പഞ്ചായത്ത് മെമ്പർ )& കെ എം സി ടി ഡയറക്ടർ കുമുദിനി നേമത്ത് എന്നിവർ പ്രസംഗിക്കുന്നു |
 |
 |
| വി മുഹമ്മദ്കോയയെയും, ജെ കുര്യനെയും വിവശിഷ്ട അഥിതികളായ പി ടി എ റഹീം എം ൽ എ യും പ്രദീപ്കുമാർ എം ൽ എ യും ചേർന്ന് പൊന്നാടയണിയിച്ചു ആദരിക്കുന്നു |
 |
| ഹരിതപുരസ്കാരം പദ്ധതിയിൽ ആദ്യ മരത്തിൻറെ ചിത്രം അപ്‌ലോഡ് ചെയ്ത വിദ്യാർത്ഥി ധ്യാൻ കേളുദാസ് എന്ന കൊച്ചു മിടുക്കന് വിവശിഷ്ട അതിഥികൾ ചേർന്ന് അവാർഡ് നൽകി ആദരിക്കുന്നു |
കൂപ്പൺ നറുക്കെടുപ്പ്
| 22-7-2016 കോഴിക്കോട് എമറാൾഡ് ഹോട്ടലിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ ഷമീം ആവിലോറ സമ്മാനർഹനായി,276 ആയിരുന്നു തിരഞ്ഞെടുക്കപ്പെട്ട നമ്പർ |
 |
| ഹരിത പുരസ്‌കാരം സമ്മാന പദ്ധതിയുടെ ഒന്നാം ഘട്ട നറുക്കെടുപ്പിൽ പ്രൊഫ.ശോഭീന്ദ്രൻ മാസ്റ്റർ നറുക്കെടുക്കുന്നു |
തത്സ്മയ നറുക്കെടുപ്പ്
|
ഹരിത പുരസ്‌കാരം കൂപ്പൺ നറുക്കെടുപ്പ് പദ്ധതിയിൽ പങ്കെടുത്തവർക്കെല്ലാം തത്സമയ നറുക്കെടുപ്പിൽ പങ്കെടുത്ത് ഒരു മൊബൈൽ ഫോൺ സ്വന്തമാക്കൻ അവസരം നൽകിയിരുന്നു .
പക്ഷെ അതിൽ ഒരു ആശ്ചര്യം ഒളിച്ചു കിടക്കുന്നുണ്ടായിരുന്നു നറുക്കെടുത്ത സമ്മാന കൂപ്പൺ ഭാരവാഹികൾ സീൽ ചെയ്തു ഭദ്രമായി സൂക്ഷിച്ചു .അടുത്ത നറുക്കെടുപ്പിൽ അത് തുറക്കുമെന്നും പറഞ്ഞു പക്ഷെ തിരഞ്ഞെടുക്കപെട്ട ആൾ ഒരു മരം നട്ടിട്ടുണ്ടെങ്കിൽ മാത്രമേ സമ്മാനമായ മൊബൈൽ ലഭിക്കുകയുള്ളു . പ്രഖ്യാപനം വേദിയിലും സദസ്സിലും ഇരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തി . ഈ പ്രഖ്യാപനം ഒരു മരം നടാൻ എല്ലാവര്ക്കും പ്രചോദനമായി
|
 |
 |
| തത്സമയ നറുക്കെടുപ്പിൻറെ സർപ്രൈസ് സദസ്സിലുള്ളവരെ ജി സി ഇ എം ഭാരവാഹികൾ അറിയിക്കുന്നു |
നറുക്കെടുത്തതിന് ശേഷം തത്സമയ കൂപ്പൺ ഭദ്രമായി സീൽ ചെയ്യുന്നു |
ഹരിതപുരസ്കാരത്തെകുറിച്ച് വിവിധ പത്രങ്ങളിൽ വന്ന വാർത്തകൾ